Tuesday, August 3, 2010

അടിവര

ചില വരകള്‍ അടിയിലായാലും മുകളിലായാലും മനുഷ്യനെ അടികൊള്ളിക്കും. അത്തരത്തിലൊരു അടി  ഇന്നലെ ബഷീറിനിട്ട് കിട്ടി.ടി.കെ പേജിലെ 'നെല്ലും പതിരും' വായിച്ച ലേഖകന്‍ ചില 'പിതിരുകള്‍' കണ്ടെത്തി  കോഴി കൂവുംമുമ്പേ ബ്യൂറോയിലേക്ക് വിളിച്ചു. പാതിരാമയക്കത്തിലായിരുന്ന സെക്യൂരിറ്റി 'പ്രബോധകനാണ്' ഫേണെടുത്തത്....... വിട്ട ഭാഗം വല്‍സേട്ടന്‍ പൂരിപ്പിക്കട്ടെ.
മംഗലാപുരത്ത് നിന്ന് കൊതുകിന്റെ കടിയുംവാങ്ങി പട്ടികടിച്ചപോലെ നീരുമായി വന്ന ബഷീറിനെ പ്രശസ്ത നിരൂപകന്‍ പ്രശാന്ത് കോലഴി നിന്ന നില്‍പ്പില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു. നീര് വെച്ച കൈപോലെ 'സന്തോഷ്' എന്ന് സ്വയം അവകാശപ്പെടുന്ന ബഷീറിന്റെ ആമാശയം നിറഞ്ഞു.
ചുണ്ടുവിനെ ഉറക്കിക്കിടത്തി പ്രൂഫിലെത്തിയ അനില്‍ നായരെന്ന അനിത് കുമാറിന് ബഷീറിന്റെ വക ഇരുത്തിപ്പൊരിക്കല്‍.
സംഭാഷണത്തില്‍ നിന്ന്: ബഷീര്‍: നിങ്ങള്‍ എവിടെ നോക്കിയാ പ്രൂഫ് വായിക്കുന്നത്? നായര്‍: നിങ്ങള്‍ എവിടെ നോക്കിയാ എഡിറ്റ് ചെയ്യുന്നത്? ബഷീര്‍:വലത്തേ തലക്കലേക്ക് വിരല്‍ ചൂണ്ടി ഉത്തരപ്പെട്ടു, സിസ്റ്റത്തില്‍ നോക്കി....മൊത്തം തെറ്റാണല്ലോ ഫയലില്‍...ആടിനെ വിഴുങ്ങിയ 'നീര്‍ക്കോലിയെ' പോലെ നായര്‍: ഞാന്‍ സംശയം തോന്നിയതിന്റെ അടിയില്‍ 'അടിവരയിട്ടിരുന്നു';നിങ്ങള്‍ ശ്രദ്ധിക്കാത്തതിന് എന്റെ കണ്ണട എന്ത് പിഴച്ചു?  സിസ്റ്റത്തില്‍ ഫയല്‍ വിളിച്ച ബഷീറിന് ചോദ്യം മുട്ടി.ജെ.സി.ബി വന്നിട്ടും ബഷീറിന്റെ  നാവ് പിന്നെ  പൊന്തിയില്ല. 'നാവിന്റെ ഒരു തലവര'അല്ലാതെന്തു പറയാന്‍...
ജേണലിസം ക്ലാസില്‍ അടിവരയിട്ട് പഠിച്ചത് ഞാന്‍ ഒരിക്കല്‍ക്കൂടി അയവിറക്കി.പത്രം ഇറക്കുന്നത് സബ്^എഡിറ്ററാണ്. അതിന്റെ മുഴുവന്‍ ഉത്തരവിദത്തവും അവനില്‍ നിക്ഷിപ്തം.

2 comments: